അജ്ഞാതര്‍ യുവതിയെയും മക്കളെയും ബന്ധുവിനെയും വെട്ടി നുറുക്കി.

  • Post category:news
  • Reading time:1 min read
You are currently viewing അജ്ഞാതര്‍ യുവതിയെയും മക്കളെയും ബന്ധുവിനെയും വെട്ടി നുറുക്കി.

ഒഡിഷ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അജ്ഞാതര്‍ യുവതിയെയും മക്കളെയും ബന്ധുവിനെയും വെട്ടി നുറുക്കി. ഒഡിഷയിലെ ബാലസോര്‍ ജില്ലയിലാണ് സംഭവം നടന്നത്. യുവതിയുടെ തലവെട്ടി റോഡിലേക്കെറിയുകയും യുവതിയുടെ മക്കളെയും ബന്ധുവിനെയും വെട്ടി നുറുക്കുകയും ചെയ്തു.

നാല്‍പ്പത്തിനാലുകാരിയായ പ്രതിവ മണ്ഡലിനെയും ഇവരുടെ മക്കളായ സുമന്‍ മണ്ഡല്‍(15), സുജന്‍ മണ്ഡല്‍(18) ഇവരുടെ ബന്ധുവായ ബിബേക് മാഞ്ചി(13) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വത്തിനെ ചൊല്ലിയുള്ള പഴയ തര്‍ക്കമാകാം കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. ഇവരുടെ വീട്ടില്‍ നിന്നും രക്തം പുരണ്ട വാള്‍, മഴു എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

0Shares