അച്ഛനെ സ്‌നേഹിക്കുന്ന മക്കള്‍ക്ക് ഇന്ന് ഫാദേഴ്‌സ് ഡേ.

  • Post category:news
  • Reading time:1 min read
You are currently viewing അച്ഛനെ സ്‌നേഹിക്കുന്ന മക്കള്‍ക്ക് ഇന്ന് ഫാദേഴ്‌സ് ഡേ.

അമ്മയെ പോലെ അച്ഛനും സ്‌നേഹത്തിന്റെ ഒരു പ്രതീകമാണ്്. അമ്മയ്ക്ക് വേണ്ടി നാം മാതൃദിനം ആഘോഷിക്കാറുണ്ട്. എന്നാല്‍ സ്‌നേഹിക്കാനറിയുന്ന അച്ഛനെയും മക്കള്‍ അറിയേണ്ട ദിവസമാണ് ഇന്ന്. മക്കള്‍ക്കു വേണ്ടി ചോര നീരാക്കി സ്വയം ഉരുകിത്തീരുന്ന എല്ലാ അച്ഛന്‍ന്മാരെയും ഓര്‍ക്കുന്ന ദിനം. ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നത്. അച്ഛന്‍മാരെ ബഹുമാനിക്കുന്നതിനും പിതൃത്വം ആഘോഷിക്കുന്നതിനും സമൂഹത്തില്‍ പിതാവിനുള്ള സ്വാധീനം മനസിലാക്കുന്നതിനുമുള്ള ദിവസമാണ് ഇത്. അച്ഛനെ ഓര്‍ക്കാന്‍ പ്രത്യേകം ഒരു ദിവസം വേണോ എന്ന് പരിഹസിക്കുന്നവരുണ്ടാകാം. എന്നാല്‍ ഒരു ദിവസമെങ്കിലും അമ്മയ്‌ക്കൊപ്പം അച്ഛന്‍ ചെയ്ത ത്യാഗവും കരുതി വച്ച സംരക്ഷണവും ഓര്‍ക്കാം.

ഫാദേഴ്‌സ് ഡേ പാശ്ചാത്യ ആശയമാണെങ്കിലും ഇന്ന് ഇന്ത്യയിലും ഫാദേഴ്‌സ് ഡേ ആഘോഷിക്കപ്പടുന്നുണ്ട്. പല രാജ്യങ്ങളും പല ദിവസങ്ങളിലായിട്ടാണ് ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നത്. മാര്‍ച്ച് 10 ഫാദേഴ്‌സ് ഡേ ആയി ആഘോഷിക്കുന്ന രാജ്യങ്ങളും ഉണ്ട്. ഫാദേഴ്‌സ് ഡേയുടെ പ്രതീകമായ ചുവന്ന റോസാപ്പൂക്കള്‍ അച്ഛന് സമ്മാനിച്ചാണ് വിദേശത്ത് ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നത്. കേക്ക് മുറിച്ചും അച്ഛനൊപ്പം സമയം പങ്കു വച്ചും നമ്മുടെ രാജ്യത്തും ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നു. കൈപിടിച്ച് ഒപ്പം നടത്തി, വേദനകള്‍ ഉള്ളിലൊതുക്കി കരുതലും കാവലുമായിരുന്ന അച്ഛന്‍. അച്ഛന്‍ കരുതിവച്ച സ്‌നേഹത്തിനും സംരക്ഷണത്തിനും നന്ദി പറഞ്ഞ് നമുക്കും ഈ അച്ഛന്‍ ദിനം ആഘോഷമാക്കാം.

0Shares