അച്ഛനെയും ഏട്ടനേയും കടത്തിവെട്ടാൻ അനുജന്റെ ശ്രമം; കൂടെ നയൻതാരയും നിവിന്‍ പോളിയും ഒന്നിക്കും, നിർമാണ പങ്കാളി അജു വർഗീസ്.

  • Post category:news
  • Reading time:1 min read
You are currently viewing അച്ഛനെയും ഏട്ടനേയും കടത്തിവെട്ടാൻ അനുജന്റെ ശ്രമം; കൂടെ നയൻതാരയും നിവിന്‍ പോളിയും ഒന്നിക്കും, നിർമാണ പങ്കാളി അജു വർഗീസ്.

കൊച്ചി : അച്ഛനെയും, ഏട്ടനേയും കടത്തിവെട്ടാൻ ധ്യാന്‍ ശ്രീനിവാസനും സംവിധാനരംഗത്തേക്ക്. ധ്യാന്‍ ശ്രീനിവാസൻ തന്നെ തിരക്കഥ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് “ലവ്, ആക്ഷന്‍, ഡ്രാമ” എന്ന് പേരിട്ടിരിക്കുന്നു. നിവിന്‍ പോളിയും നയന്‍താരയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. അഭിനയത്തിന് പുറമെ അജു വര്‍ഗീസ് നിർമാണ രംഗത്തേക്ക് കടക്കുന്നു എന്ന പ്രതേകതയും ഈ ചിത്രത്തിനുണ്ടാകും.

ദിനേശന്‍ എന്നാണ് നിവിന്റെ കഥാപത്രത്തിന്റെ പേര്. വടക്കുനോക്കിയന്ത്രത്തിലെ ദിനേശനുമായി ചില സാമ്യങ്ങള്‍ ഈ കഥാപാത്രത്തിനുണ്ടെനാണ് ധ്യാന്‍ നൽകുന്ന സൂചന. ഇത് ഒരു കലാസൃഷ്ടിയാണ്, ഒപ്പം ടൈറ്റിലില്‍ വാഗ്ദാനം ചെയുന്ന എല്ലാ ഘടകങ്ങളും ഉണ്ടാകും എന്നും ധ്യാന്‍ പറയുന്നു.

0Shares