ചെന്നൈ: ‘അച്ചായന്‍സ്’ എന്ന സിനിമയ്ക്കു വേണ്ടി പിന്നണി ഗായകരാകാന്‍ അമലാപോളും പ്രകാശ് രാജും ജയറാമും. അമലാപോള്‍ ഇതാദ്യമായാണ് ഗായികയാകുന്നത്. തമിഴ് സ്‌റ്റൈലിലുള്ള ഒരു നാടോടി ഗാനമാണ് പ്രകാശ്‌രാജ് പാടുന്നത്.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രതീഷ് വേഗയാണ് സംഗീത സംവിധാനം ചെയ്യുന്നത്. ജയറാം നായകനാകുന്ന ഈ സിനിമയില്‍ ഉണ്ണി മുകുന്ദനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജയറാമും നാടോടി ഗാനമാണ് പാടുന്നത്.
