ടെക്‌സാസ്: വൈകല്യം മൂലം നീന്താന്‍ സാധിക്കാത്ത ഗോള്‍ഡന്‍ ഫിഷ് കുഞ്ഞിന് ചക്ര കസേര നിര്‍മ്മിച്ച് നല്‍കി യുവാവ്. ടെക്‌സാസിലാണ് സംഭവം. ഡെറിക് എന്ന യുവാവാണ് മത്സ്യക്കുഞ്ഞിന് വീല്‍ചെയര്‍ ഫിറ്റ് ചെയ്ത് കൊടുത്തത്. സ്വന്തമായുള്ള അലങ്കാര മത്സ്യ കടയിലുള്ള മീന്‍കുഞ്ഞിനാണ് ഡെറിക് വീല്‍ ചെയര്‍ നിര്‍മ്മിച്ച് കൊടുത്തത്. അക്വേറിയത്തില്‍ വായു ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുഴലുകളും നെറ്റും ഉപയോഗിച്ചാണ് ഡെറിക് ഈ വീല്‍ ചെയര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോള്‍ യാതൊരു തടസ്സവും കൂടാതെ മീനിന് അക്വേറിയത്തില്‍ എവിടെ വേണമെങ്കിലും നീന്തി തുടിക്കാം.
