അഗതിമന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍

  • Post category:news
  • Reading time:1 min read
You are currently viewing അഗതിമന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍. കൊല്ലം തൃക്കരുവ സര്‍ക്കാര്‍ അഗതിമന്ദിരത്തിലാണ് സംഭവം. 15, 16 വയസ്സ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇവർ താമസിക്കുന്ന മുറിയിൽനിന്നും താഴേക്കിറങ്ങുന്ന സ്റ്റെയർ കേസിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

0Shares