അഖിലേഷ്- മായാവതി സഖ്യം കോൺഗ്രസിന് തലവേദനയാകുന്നു; യു.പിയിൽ രാഷ്ട്രീയ നേട്ടത്തിനായി ഒറ്റപെടുത്തിയപ്പോൾ, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

  • Post category:news
  • Reading time:1 min read
You are currently viewing അഖിലേഷ്- മായാവതി സഖ്യം കോൺഗ്രസിന് തലവേദനയാകുന്നു; യു.പിയിൽ രാഷ്ട്രീയ നേട്ടത്തിനായി ഒറ്റപെടുത്തിയപ്പോൾ, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.പിയിലെ മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. എസ്.പിയും ബിഎസ്പിയും അഖിലേഷ് മായാവതി സഖ്യം സീറ്റുകൾ വീതം വെച്ച് ഒന്നിച്ചു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോൺഗ്രസ്സും പ്രഖ്യാപനം നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും യു.പി.സി.സി അധ്യക്ഷന്‍ രാജ് ബബ്ബറും മറ്റു മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ലക്നൗവില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് മറ്റു കക്ഷികളുമായി സഖ്യം ചേരാനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നില്ലെന്നും ഏത് മതേതരകക്ഷിയുമായും ഒന്നിച്ചു നില്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

0Shares