അക്കൗണ്ടില്‍ മിനിമം ബാലന്‍സ് 5000. ഇല്ലെങ്കില്‍ പിഴ: ബാങ്കുകളുടെ പകല്‍ കൊള്ളയില്‍ ഞെട്ടി ജനങ്ങള്‍.

  • Post category:news
  • Reading time:1 min read
You are currently viewing അക്കൗണ്ടില്‍ മിനിമം ബാലന്‍സ് 5000. ഇല്ലെങ്കില്‍ പിഴ: ബാങ്കുകളുടെ പകല്‍ കൊള്ളയില്‍ ഞെട്ടി ജനങ്ങള്‍.

ന്യൂഡല്‍ഹി: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സായി 5000 രൂപയെങ്കിലും ഇല്ലെങ്കില്‍ പിഴയായി 100 രൂപ വരെ നല്‍കേണ്ടി വരും. സ്റ്റേറ്റ് ബാങ്കിന്റെ ഈ പുതിയ നീക്കത്തില്‍ ഞെട്ടി ഉപയോക്താക്കള്‍. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ ഓരോ മേഖല തിരിച്ച് നിശ്ചയിച്ചിരിക്കുന്ന ബാലന്‍സ് തുകയില്ലെങ്കിലാണ് പിഴ. മെട്രോ നഗരങ്ങളില്‍ 5000 രൂപയും നഗരങ്ങളില്‍ 3000 രൂപയും അര്‍ധ നഗരത്തില്‍ 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയുമാണ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടുന്ന കുറഞ്ഞ തുക. ഈ തുകകള്‍ ഇല്ലെങ്കില്‍ 20 രൂപ മുതല്‍ 100 രൂപവരെ പിഴ ഈടാക്കും. ഏപ്രില്‍ 1 മുതല്‍ പിഴ ഈടാക്കി തുടങ്ങും.

പ്രൈവറ്റ് ബാങ്കുകള്‍ക്ക് പിന്നാലെ പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള നീക്കം സ്റ്റേറ്റ് ബാങ്കും നടത്തിയിരുന്നു. ഈ പ്രഖ്യാപനവും ഏപ്രില്‍ 1 മുതലാണ് നടപ്പില്‍ വരുന്നത്. കറന്‍സി ഉപയോഗം കുറച്ചു കൊണ്ടു വരാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനു സഹായകമായാണ് ബാങ്കുകള്‍ ഇങ്ങനൊരു പ്രഖ്യാപനം കൊണ്ടു വന്നത്. എന്നാല്‍ ഇതിന്റെ മറവിലാണ് ബാങ്കുകളുടെ ഈ പകല്‍ കൊള്ള.

0Shares