
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജനപ്രിയ നായകന് കോടതി നിഷേധിച്ചു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യമില്ല. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന് വാദം ഹൈക്കോടതി അംഗീകരിച്ചു. താരത്തിന് ജാമ്യം നല്കിയാല് കേസില്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷന് വാദം. ദിലീപിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ ഗൗരവമേറിയതാണെന്നും അതിനാല്‍ പ്രതി എത്ര പ്രമുഖനാണെങ്കിലും ജാമ്യം അനുവദിക്കരുതെന്നുമുല്ല വാദങ്ങള്‍ കോടതി സ്വീകരിക്കുകയായിരുന്നു.

ജാമ്യഹർജി തള്ളിയതോടെ പ്രതിഭാഗം ഇനി സുപ്രീംകോടതിയെ സമീപിക്കാനായിരിക്കും ശ്രമിക്കുക. എന്നാൽ ഈ ഘട്ടത്തിൽ സുപ്രീംകോടതിയിൽ പോയാലും അനുകൂല വിധിയുണ്ടാകില്ലെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. അതിനാൽ കൂടുതൽ നിയമോപദേശം തേടിയ ശേഷമാവും ദിലീപിന്റെ നീക്കും.
പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി അംഗീകരിച്ചത് പ്രതിഭാഗത്തിന് തിരിച്ചടിയായി. കേസ് ഡയറിയും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
