അംഗീകാരമില്ല; ഈ അധ്യയനവര്‍ഷം ആറായിരത്തോളം ഇംഗ്ലീഷ്മീഡിയം സ്‌കൂളുകള്‍ക്ക് സംസ്ഥാനത്ത് പൂട്ട്‌ വീഴും

  • Post category:news
  • Reading time:1 min read
You are currently viewing അംഗീകാരമില്ല; ഈ അധ്യയനവര്‍ഷം ആറായിരത്തോളം ഇംഗ്ലീഷ്മീഡിയം സ്‌കൂളുകള്‍ക്ക് സംസ്ഥാനത്ത് പൂട്ട്‌ വീഴും

തിരുവനന്തപുരം: അംഗീകാരമില്ലാത്തതിന്റെ പേരില്‍ ഈ അധ്യയനവര്‍ഷം ആറായിരത്തോളം ഇംഗ്ലീഷ്മീഡിയം സ്‌കൂളുകള്‍ സംസ്ഥാനത്ത് പൂട്ടാനൊരുങ്ങുന്നു.അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ പൂട്ടാന്‍ ഒരുങ്ങുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി അടുത്ത ഒമ്പതിന് പരിഗണിക്കും.

പരീക്ഷാക്കാലം ആരംഭിക്കുകയും പുതിയ അധ്യയന വര്‍ഷത്തിനുളള ഒരുക്കം തുടങ്ങുകയും ചെയ്യേണ്ട ഘട്ടത്തില്‍ സ്‌കൂള്‍ മാനേജുമെന്റുകളും അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളും ആശങ്കയിലാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഈമാസം 31ന് പൂട്ടണമെന്നു കാട്ടി വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ കഴിഞ്ഞ ഡിസംബറില്‍ നോട്ടീസ് നല്‍കിയിരുന്നു.

കഴിഞ്ഞമാസം 20-ന് വീണ്ടും നോട്ടീസ് നല്‍കി. ഇതോടെയാണ് സ്‌കൂള്‍ മാനേജുമെന്റുകളുടെ സംഘടനകള്‍ സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സമീപിച്ചത്. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയിലെ പ്രധാന ആവശ്യം. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നല്‍കിയ കണക്കുപ്രകാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരാണ് സ്‌കൂള്‍ മാനേജുമെന്റുകള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

0Shares