സ്വകാര്യ മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പത്തുപേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing സ്വകാര്യ മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പത്തുപേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍

മംഗളൂരു: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയെടുത്ത പത്തംഗ സംഘത്തെ മംഗളൂരുവില്‍ കദ്രി പോലീസ് പിടികൂടി. ഇവരില്‍ നിന്നും പണവും വിവിധ രേഖകളും പോലിസ് പിടിച്ചെടുത്തു. വെസ്റ്റ് ബംഗാള്‍ സ്വദേശി അജയ് നായക് മുഖര്‍ജി (41), കൊല്‍ക്കത്ത സ്വദേശി സ്വാപന്‍ ബിശ്വാസ് എന്ന മഹേഷ് കുമാര്‍ (54), ലക്നൗ സ്വദേശി സൗരവ് ഗുപ്ത എന്ന ദിവാകര്‍ (32), ജാര്‍ഖണ്ഡ് സ്വദേശികളായ അനൂപ് സിംഗ് (35), അനില്‍ തുളസിരാം (62), ധീരജ് ശര്‍മ എന്ന വിക്രം (30), സഞ്ജയ് കുമാര്‍ (26), റാഞ്ചി സ്വദേശി മനീഷ് കുമാര്‍ ഷാ (30), ബിഹാര്‍ സ്വദേശി അമിത് രഞ്ജന്‍ (25), ഹൈദരാബാദ് സ്വദേശി രാജീവ് കുമാര്‍(30), എന്നിവരാണ് പിടിയിലായത്.ഡല്‍ഹി സ്വദേശിയായ കമല്‍ സിംഗ്, രാജസ്ഥാന്‍ സ്വദേശി മഹേന്ദര്‍ എന്നിവരുടെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മക്കള്‍ക്ക് മെഡിക്കല്‍ കോളജില്‍ സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് ഇരുവരുടെയും പക്കല്‍ നിന്നും 5.4 ലക്ഷത്തിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് വാങ്ങി സംഘം തട്ടിപ്പ് നടത്തി സ്ഥലം വിടുകയായിരുന്നു. സംഘത്തിന്റെ കേന്ദ്രത്തില്‍ നിന്നും 10.7 ലക്ഷം രൂപയും, 5.4 ലക്ഷത്തിന്റെ രണ്ട് ഡിമാന്റ് ഡ്രാഫ്റ്റുകള്‍, 20 മൊബൈല്‍ ഫോണുകള്‍, രണ്ട് ലാപ്ടോപുകള്‍, ഒരു ഐപാഡ്, പ്രിന്റര്‍, ഇന്നോവ, നഗരത്തിലെ രണ്ട് പ്രമുഖ മെഡിക്കല്‍ കോളജുകളുടെ പേരിലുള്ള വ്യാജ ഐ ഡി കാര്‍ഡുകള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു. ദര്‍ലക്കട്ടയിലെ എ.ജെ, കെ.എസ് ഹെഗ്‌ഡേ മെഡിക്കല്‍ കോളജ് ആശുപത്രികളുടെ സീലുകളും രണ്ടുകാറുകളും ഇവര്‍ തട്ടിപ്പു നടത്താനുപയോഗിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.

0Shares