സൂക്ഷിക്കുക നമ്മുടെ മക്കളെ… ഈ ഗെയിം കളിച്ചാല്‍ അമ്പതാം ദിവസം മരണം ഉറപ്പ്…!

  • Post category:news
  • Reading time:2 mins read
You are currently viewing സൂക്ഷിക്കുക നമ്മുടെ മക്കളെ… ഈ ഗെയിം കളിച്ചാല്‍ അമ്പതാം ദിവസം മരണം ഉറപ്പ്…!

ദുബായ്: ലോകമെമ്പാടുമുള്ള നിരവധി കൗമാരക്കാരുടെ ആത്മഹത്യയുടെ കാരണമറിയാതെ കുഴങ്ങുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്… ചിലപ്പോള്‍ നിങ്ങളുടെ മക്കളും ബ്ലൂ വെയ്ല്‍ എന്ന ഈ ആത്മഹത്യാ ഗെയിം കളിച്ചതിനാലാകും ആത്മഹത്യ ചെയ്തത്. റഷ്യയില്‍ തുടങ്ങിയെന്ന് കരുതുന്ന ഈ ഗെയിമിന്റെ അവസാനത്തെ അമ്പതാം ദിവസത്തില്‍ കളിക്കുന്നയാള്‍ ആത്മഹത്യ ചെയ്യേണ്ടി വരും… അതാണ് ബ്ലൂ വെയ്‌ലിന്റെ പ്രത്യേകത. ഒരു മൈന്‍ഡ് മാനിപ്പുലേറ്റിംഗ് ഗെയിമാണിത്. അതായത് ഇത് കളിക്കുന്നാളിന്റെ മനോനിലയെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേക്ക് തള്ളി വിടുന്നതാണിത്. രാത്രി ഒറ്റയ്ക്കിരുന്ന് ഹൊറര്‍ സിനിമ കാണുക, കൈയിലും കാലിലും പ്രത്യേക രീതിയില്‍ മുറിവുണ്ടാക്കുക, രാത്രിയിലെ ചില പ്രത്യേക സമയങ്ങളില്‍ ഉണരുക എന്നിങ്ങനെയുള്ള ചലഞ്ചുകള്‍ ദിവസവും ഗെയിം കളിക്കുന്നയാളിനെത്തും. ഈ ചലഞ്ചുകള്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങള്‍ അയച്ച് കൊടുക്കുകയും വേണം. ഇല്ലെങ്കില്‍ ഭീഷണിപ്പെടുത്തുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഈ ആപ്ലിക്കേഷന്‍ ഒരിക്കല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ പിന്നൊരിക്കലും ഇത് ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല.മാത്രമല്ല, ഇത് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ആ മൊബൈലിലെ സ്വകാര്യ വിവരങ്ങള്‍ മുഴുവനും ഗെയിം ഡെവലപ്പേഴ്‌സിന് ലഭിക്കുന്നു. ഗെയിം പൂര്‍ത്തിയാക്കാത്തവരെ ഈ രഹസ്യ വിവരങ്ങള്‍ പുറത്ത് വിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. മാനസീക നില തെറ്റിയ ഒരു കൂട്ടം ആളുകളോ അതോ ഒരു വ്യക്തിയോ ആണ് ബ്ലൂ വെയിലിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഈ ഗെയിമിന് പിറകിലുള്ള രണ്ട് പേരെ റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സ്ഥിരീകരണം ഇല്ലാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

നിരവധി കൗമാരക്കാരുടെ ആത്മഹത്യയ്ക്ക് കാരണമായ ബ്ലൂ വെയ്ല്‍ ഗെയിമന്റെ പുറകില്‍ ആരാണെന്ന് വ്യക്തമായിട്ടുണ്ടെന്നും അവര്‍ക്ക് തക്ക ശിക്ഷ നല്‍കുമെന്നും എത്തിക്കല്‍ ഹാക്കിംഗ് സംഘമായ അനോണിമസ് കഴിഞ്ഞ ദിവസം ബ്ലൂ വെയിലിനെതിരെ ഒരു സന്ദേശം പുറത്തിറക്കിയിരുന്നു. ആരും ഇവരുടെ ചതിക്കുഴിയില്‍ വീഴരുതെന്നും ഇവര്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ബ്ലൂ വെയ്‌ലിനെതിരെ ഓപ്പറേഷന്‍ ബ്ലൂ വെയില്‍ എന്ന പേരില്‍ ക്യാംപെയിന്‍ നടത്തുമെന്നും അനോണിമസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ലോകം മുഴുവന്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ ആത്മഹത്യാ ഗെയിമിനെതിരെ ഇന്നുവരെയും ആരും പരാതിയുമായി വന്നിട്ടില്ല എന്നതാണ് അതിശയിപ്പിക്കുന്ന ഒരു കാര്യം.

https://www.youtube.com/watch?v=BZ3qmriAYBk

0Shares