
ന്യൂഡൽഹി: സി. പി. എം അക്രമങ്ങളുടെ കേന്ദ്രമായ കണ്ണൂരിൽ നിന്നാണ് ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് ഏറ്റവുമധികം റിക്രൂട്‍മെന്റ് നടക്കുന്നതെന്നും കേരളത്തിലെ മാർക്സിസ്റ്റ് – ജിഹാദി ബന്ധം അന്വേഷിക്കണമെന്നും ആർ. എസ്. എസ്. ആര്‍. എസ്. എസ് ജോ. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊലയാണ് ഇത്തരത്തിൽ ഒരു ആരോപണവുമായി എത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പിൽ ജിഹാദി ഗ്രൂപ്പുകളുടെ പിന്തുണ സി. പി. എം തേടിയെന്നതു പരസ്യമായ രഹസ്യമാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് താലിബനിസം നടപ്പാക്കുകയാണു പിണറായി സർക്കാര്‍. അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ സി. പി. എം അക്രമം തുടരുകയാണെങ്കിൽ രാഷ്ട്രപതി ഭരണം ഉൾപ്പെടെയുള്ള നടപടികൾ കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും ഹൊസബൊല ആവശ്യപ്പെട്ടു. സംസ്ഥാന ഗവർണറുടെ റിപ്പോർട്ട് പരിശോധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ സിപിഎം പാർട്ടി ഗ്രാമത്തിനു നടുവിലുള്ള കനകമലയിൽ നിന്ന് ഇതര സംസ്ഥാനക്കാരായ അഞ്ചു ജിഹാദി തീവ്രവാദികളെ എൻ. ഐ. എ അറസ്റ്റ് ചെയ്യാനിടയായ സാഹചര്യം സംസ്ഥാന സർക്കാർ വിശദീകരിക്കണം. ദത്താത്രേയ പറയുന്നു.
