
ന്യൂഡൽഹി: നിലവിലെ ദേശീയ സാഹചര്യത്തിൽ സിറ്റിങ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടതില്ലെന്ന ധാരണയിൽ പശ്ചിമ ബംഗാളിൽ കോൺഗ്രസും സി.പി.എമ്മും. കേരളത്തിൽ ഇരു പാർട്ടികളും പരസ്പരം കൊമ്പു കോർക്കുമ്പോഴാണ് പശ്ചിമ ബംഗാളിലെ ചരിത്രപരമായ നീക്കം. ബംഗാളിൽ കോൺഗ്രസിന്റെ നാലും സി.പി.എമ്മിന്റെ രണ്ടും സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കില്ലെന്ന ധാരണയാണ് ഇരുപാർട്ടികളും നിലവിൽ സ്വീകരിച്ചിരിക്കുന്നത്.

ഇപ്പോഴെത്തിയ സമവായത്തിന് പുറമേ ഒരു സീറ്റിൽക്കൂടി നീക്കു പോക്കുണ്ടായേക്കുമെന്നും സൂചനയുണ്ട്. അങ്ങിനെയുണ്ടായാൽ പശ്ചിമബംഗാളിലെ ആകെ ഏഴ് സീറ്റുകളിൽ സി.പി.എം കോൺഗ്രസ് നീക്കുപോക്ക് ഉരുത്തിരിയും. ദേശീയ തലത്തിൽ ബി.ജെ.പിയെ ഒന്നിച്ചു നിന്നു നേരിടുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് ഇരു പാർട്ടികളും കൈകോർത്തത്.
