സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി അന്തരിച്ചു; അന്ത്യം തുമകുരുവിലെ മഠത്തില്‍ വെച്ച്

  • Post category:news
  • Reading time:1 min read
You are currently viewing സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി അന്തരിച്ചു; അന്ത്യം തുമകുരുവിലെ മഠത്തില്‍ വെച്ച്

ബംഗളുരു: സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി അന്തരിച്ചു. കര്‍ണാടകയിലെ തുമകുരുവിലെ മഠത്തിലായിരുന്നു അന്ത്യം. 111 വയസായിരുന്നു. ആരോഗ്യനില വഷളായതിനാല്‍ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രണ്ടാഴ്ചയോളം വെന്റിലേറ്ററിലായിരുന്നു.

ആരോഗ്യനിലയിൽ പുരോഗതിയില്ലാത്തതിനാൽ ഡോക്ടർമാർ മഠത്തിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു.

ലിംഗായത്ത് വീരശൈവ വിഭാഗത്തിൻ്റെ ആചാര്യനായിരുന്ന അദ്ദേഹം, ശ്രീ സിദ്ധഗംഗ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ സ്ഥാപകനാണ്. രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 

0Shares