ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണോയെന്ന് തീരുമാനിക്കേണ്ടത് ഹിന്ദു മതാചാര്യന്‍മാരാണ്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണോയെന്ന് തീരുമാനിക്കേണ്ടത് ഹിന്ദു മതാചാര്യന്‍മാരാണ്: മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണോയെന്ന് ഹിന്ദു മതാചാര്യന്‍മാരാണ് തീരുമാനിക്കേണ്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താനോ പിണറായി വിജയനോ അല്ല തീരുമാനിക്കേണ്ടത്. ശബരിമല വിഷയത്തില്‍ തോമസ് ഐസക്കുമായി അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലും മരടിലും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാണ് ശ്രമിച്ചത്. അത് ഭരണഘടനപരമായ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചത് ഒരിക്കലും സന്തോഷത്തോടെയല്ല. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയാണ് ചെയ്തതെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

0Shares