റിമാന്റ് പ്രതി ജയിലില്‍ വെച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി; കാരണമിതാണ്

  • Post category:news
  • Reading time:1 min read
You are currently viewing റിമാന്റ് പ്രതി ജയിലില്‍ വെച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി; കാരണമിതാണ്

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിന് ജയില്‍വാസം അനുഭവിക്കുന്ന പ്രതി സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. കുമളി ഡൈമുക്ക് സ്വദേശി ചുരളിയാണ് ജനനേന്ദ്രിയം മുറിച്ച് കളഞ്ഞത്. സംഭവം കണ്ട ഉടനെ തന്നെ ജയില്‍ അധികൃതര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പീരുമേട് സബ് ജയിലില്‍ സംഭവം നടന്നത്. സഹതടവുകാരോടൊപ്പം കഴിഞ്ഞിരുന്ന പ്രതിക്ക് ജയിലില്‍ നിന്ന് ഷേവ് ചെയ്യാന്‍ രാവിലെ ബ്ലേഡ് നല്‍കിയിരുന്നു. ഈ ബ്ലേഡ് ഉപയോഗിച്ചാണ് ഇയാള്‍ ജനനേന്ദ്രിയം മുറിച്ച് കളഞ്ഞത്.

ഇയാളുടെ കരച്ചില്‍ കേട്ട് സഹതടവുകാര്‍ ബഹളം വെച്ചതോടെയാണ് അധികൃതര്‍ ഓടിയെത്തിയത്. തുടര്‍ന്ന് ഇയാളെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും എത്തിക്കുകയായിരുന്നു. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നാല് മാസം മുന്‍പ് മകളെ പീഡിപ്പിച്ച കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജാമ്യത്തിലെടുക്കാന്‍ ആരുമില്ലാത്തതിനാല്‍ ഇയാള്‍ ജയിലില്‍ തുടരുകയായിരുന്നു.

0Shares