രാഹുൽ ഗാന്ധി വിവാഹിതനാകുന്നു; വധു 29കാരിയായ അദിതി സിംഗ്; ആരാണ് ഈ അദിതി സിംഗ്, സത്യം വെളിപ്പെടുത്തി കോണ്‍ഗ്രസ് എം.എല്‍.എ

  • Post category:news
  • Reading time:1 min read
You are currently viewing രാഹുൽ ഗാന്ധി വിവാഹിതനാകുന്നു; വധു 29കാരിയായ അദിതി സിംഗ്; ആരാണ് ഈ അദിതി സിംഗ്, സത്യം വെളിപ്പെടുത്തി കോണ്‍ഗ്രസ് എം.എല്‍.എ

ലക്‌നൗ (ഉത്തർപ്രദേശ്): കർണാടക തിരഞ്ഞടുപ്പ് ചൂടിൽ നില്കവേ കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തേടി ഒരു വിവാഹ ഗോസിപ്പ് പിന്തുടരുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ്‌ രാഹുല്‍ ഗാന്ധിയും റായ് ബറേലി എം.എല്‍.എയും തമ്മിൽ വിവാഹിതരാകുന്നു എന്ന തലകെട്ടിൽ വാർത്ത പ്രചരിക്കുന്നത്. 47 കാരനായ രാഹുൽ ഗാന്ധി അവിവാഹിതനാണ് എന്നിരിക്കെ ഈ ഗോസിപ്പിന് പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ..? എന്നാണ് പാർട്ടി പ്രവർത്തകരുടെയും ചോദ്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തരേന്ത്യൻ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ രാഹുലിൻ്റെയും അദിതിയുടേയും ചിത്രങ്ങൾ അടക്കം വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശനിയാഴ്ച മുതല്‍ തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലും രാഹുല്‍- അദിതി സിംഗ് വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് വാര്‍ത്തകള്‍ നിഷേധിച്ച്‌ അദിതി എം.എൽ.എ രംഗത്തെത്തിയത്. വിവാഹ വാർത്തയെ കുറിച്ച് അദിതി സിംഗ് പറയുന്നത് ഇങ്ങനെ: രാഹുല്‍ ഗാന്ധി തനിക്ക് രാഖി സഹോദരനാണ്. പോരാത്തതിന് ജേഷ്ഠ സഹോദരനെ പോലെയും, ഞങ്ങൾ തമ്മിലുള്ള ബന്ധം തെറ്റിദ്ധരിക്കപ്പെടരുത്. ഇത്തരം അഭ്യൂഹങ്ങള്‍ തന്നെ അസ്വസ്തയാക്കുന്നു. എം.എല്‍.എ എന്ന നിലയിൽ എനിക്ക് പലപ്പോഴും പലപരിപാടിയിലും രാഹുൽ ഗാന്ധിയോടപ്പം വേദി പങ്കിടേണ്ടിവന്നിട്ടുണ്ട്. ഞാൻ കോൺഗ്രസ് പ്രതിനിധിയാണ്. പ്രിയങ്ക ഗാന്ധിയുമായി അടുത്ത ബന്ധമാണുള്ളത്. അതിനെ ചിലർ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. വ്യാജ വിവാഹ പ്രചാരണം എന്നെ സങ്കടപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞു.ഇതിനിടെ വിവാഹം മെയ് മാസത്തിൽ തന്നെ നടക്കുമെന്ന വാർത്തയും റായ്ബറേലിയിലെ വാട്സ്‌ആപ്പ് ഗ്രൂപ്പുകളി പ്രചരിക്കുന്നതായാണ് വിവരം. ഇരുവരുടേയും ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനൊപ്പം ചിലര്‍ രാഹുല്‍ ഗാന്ധിയ്ക്ക് ആശംസകള്‍ നേരുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ഡ്യൂക്ക് സര്‍വ്വകലാശാലയില്‍ നിന്ന് എം.ബി.എ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ അദിതി സിംഗ് പ്രിയങ്ക ഗാന്ധിയുടെ അടുത്ത സഹായികളിൽ ഒരാള്‍ കൂടിയാണ്. ഇപ്പോൾ ഉത്തർപ്രദേശിലെ റായ്ബറേലി എം.എല്‍.എയാണ് അദിതി. തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്ന് 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് എന്ന പ്രതേകതയും സുന്ദരിയായ ഈ 29കാരിക്കുണ്ട്.

0Shares