
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ വിധി മറ്റൊരു ബെഞ്ച് റദ്ദാക്കിയതോടെ ഒരിടവേളയ്ക്കുശേഷം സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ തമ്മില്‍ വീണ്ടും അഭിപ്രായ ഭിന്നത. ഭൂമി ഏറ്റെടുക്കുന്ന കേസിനെ ചൊല്ലി ജസ്റ്റീസ് മദന്‍ ബി. ലോക്കൂര്‍, ജസ്റ്റീസ് അരുണ്‍ മിശ്ര എന്നിവരുടെ ബെഞ്ചുകള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്.

വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ച് ചീഫ് ജസ്റ്റീസിനോട് അഭ്യര്‍ഥിക്കുകയും ചെയ്തു. നേരത്തേ, കൊളീജിയത്തിനെതിരായ പ്രതിഷേധമായി നാല് ജഡ്ജിമാര്‍ കോടതിയില്‍നിന്നിറങ്ങി വാര്‍ത്താസമ്മേളനം വിളിച്ചത് സുപ്രീം കോടതിയുടെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായിരുന്നു.
