മുംബൈയിലെ വെസ്റ്റേണ്‍ ഈസ്റ്റേണ്‍ പ്രാന്ത പ്രദേശങ്ങളില്‍ ഗ്യാസിന് സമാനമായ രൂക്ഷ ഗന്ധം പടരുന്നു; ജനങ്ങള്‍ പരിഭ്രാന്തിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing മുംബൈയിലെ വെസ്റ്റേണ്‍ ഈസ്റ്റേണ്‍ പ്രാന്ത പ്രദേശങ്ങളില്‍ ഗ്യാസിന് സമാനമായ രൂക്ഷ ഗന്ധം പടരുന്നു; ജനങ്ങള്‍ പരിഭ്രാന്തിയിൽ

മുംബൈയിലെ വെസ്റ്റേണ്‍ ഈസ്റ്റേണ്‍ പ്രാന്ത പ്രദേശങ്ങളില്‍ രൂക്ഷ ഗന്ധം പടരുന്നു. ഗ്യാസിന് സമാനമായ രൂക്ഷഗന്ധമാണ് പ്രദേശത്തുള്ളത്. എന്തു ഗന്ധമാണെന്ന് അറിയാതെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ചെമ്പൂരിലെ രാഷ്ട്രീയ കെമിക്കല്‍ ഫെര്‍ട്ടിലൈസര്‍ ഫാക്ടറിയില്‍ ഗ്യാസ് ചോര്‍ച്ചയുണ്ടെന്നുള്ള പ്രചരണങ്ങളും ഉണ്ടായി.

എന്നാല്‍, ബി.എം.എസ് വാര്‍ത്ത നിഷേധിച്ചു. രാത്രി ഏകദേശം 10 മണിക്ക് ശേഷം പടര്‍ന്ന ഗന്ധം ചെമ്പുര്‍, മാന്‍ഖുദ്, ഗോവണ്ടി, ചാന്ദിവലി, പവായ്, ഘാട്‌കോപ്പര്‍, അന്ധേരി, തുടങ്ങിയ സ്ഥലങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തോട് അനുബന്ധിച്ച് പരാതികളോ അന്വേഷണമോ ലഭിച്ചിട്ടില്ലെന്ന് പ്രദേശത്തെ പോലീസ് വകുപ്പ് അറിയിച്ചു. കൂടുതല്‍ പരാതികള്‍ ലഭിച്ച മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ് നഗരത്തിലെ തങ്ങളുടെ ഗ്യാസ് പൈപ്പ് ലൈനുകളില്‍ തകരാറുകള്‍ ഒന്നുമില്ലെന്നും ഗ്യാസ് ചോരുവാനുള്ള സാധ്യതകള്‍ ഇല്ലെന്നും സ്ഥിരീകരിച്ചു.

എന്നിരുന്നാലും തങ്ങളുടെ അത്യാഹിത വിഭാഗത്തെ പരാതികള്‍ ലഭിച്ച പ്രദേശങ്ങളില്‍ വിന്യസിപ്പിച്ചു സുരക്ഷാ ഉറപ്പാക്കിയെന്ന് മഹാനഗര്‍ ഗ്യാസ് വ്യക്തമാക്കി. മുംബൈ നഗരസഭയില്‍ മുപ്പതോളം പരാതികളാണ് ഇതിനോടകം ലഭിച്ചത്. ഏകദേശം അര്‍ദ്ധ രാത്രിയോടെ ഗന്ധത്തിന്‍റെ തോത് കുറഞ്ഞു വരുവാന്‍ തുടങ്ങിയെന്ന് ചിലര്‍ പറഞ്ഞു.

0Shares