ചെന്നൈ: വാര്‍ത്തസമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയത് വന്‍ വിവാദമായതോടെ തമിഴ്നാട് ഗവര്‍ണര്‍ ഡോ. ബന്‍വാരിലാല്‍ പുരോഹിത് മാപ്പുപറഞ്ഞു.
താങ്കളുടെ ചോദ്യം വളരെ നന്നായെന്ന് കരുതി അഭിനന്ദിക്കുകയായിരുന്നുവെന്നും 78 വയസ്സുള്ള താന്‍ കൊച്ചുമകളെപ്പോലെ കരുതിയാണ് കവിളില്‍ തലോടിയതെന്നും പത്രകുറിപ്പില്‍ ഗവര്‍ണര്‍ വിശദീകരിച്ചു. താനും 40 വര്‍ഷത്തോളം മാധ്യമപ്രവര്ത്തകനായിരുന്നെന്നു പുരോഹിത് വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി പുലിവാലുപിടിച്ച തമിഴ്നാട് ഗവര്‍ണര്‍ മാപ്പ് പറഞ്ഞു