മയക്കു മരുന്ന് കേസിൽ അറസ്റ്റിലായത്തോടെ സഹോദരനുമായി അകന്നു; വാഹനാപകടത്തിൽ മരിച്ചിട്ടും മൃതദേഹം കാണാന്‍ പോലും തയ്യാറായില്ല, തെലുങ്കു സൂപ്പര്‍ താരം രവി തേജ സഹോദരനോട് കാണിച്ചത് ഇങ്ങനെ.

  • Post category:news
  • Reading time:1 min read
You are currently viewing മയക്കു മരുന്ന് കേസിൽ അറസ്റ്റിലായത്തോടെ സഹോദരനുമായി അകന്നു; വാഹനാപകടത്തിൽ മരിച്ചിട്ടും മൃതദേഹം കാണാന്‍ പോലും തയ്യാറായില്ല, തെലുങ്കു സൂപ്പര്‍ താരം രവി തേജ സഹോദരനോട് കാണിച്ചത് ഇങ്ങനെ.

ഹൈദരാബാദ്: വാഹനാപകടത്തില്‍ മരിച്ച സഹോദരന്റെ മൃതദേഹം കാണാന്‍ സൂപ്പര്‍ താരം എത്തിയില്ല. തുടർന്ന് നിരാശരായ കുടുംബാംഗങ്ങൾക്ക് ശവസംസ്കാര ചടങ്ങുകൾ നടത്തേണ്ടിവന്നു. തെലുങ്കു നടന്‍ രവി തേജയുടെ സഹോദരൻ ഭരത് (46)ണ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ചുണ്ടായ വാഹനാപകടത്തിൽ പെട്ട് മരിച്ചത്. ഭരത് സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ഭരത് മരിച്ചു. എന്നാൽ സഹോദരന്റെ മൃതദേഹം കാണാന്‍ നടന്‍ രവി തേജയും കുടുംബവും എത്തിയില്ല എന്നതാണ് ഇപ്പോൾ താരത്തിനെതിരെ ഉയരുന്ന ആരോപണം.

കുറച്ച്‌ മാസങ്ങള്‍ക്ക് മുന്‍പ് മയക്കു മരുന്ന് കൈവശം വെച്ച കേസില്‍ ഭാരതിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷം നടൻ രവി തേജ സഹോദരൻ ഭരതുമായി അകന്നു, ഇതാകാം മരണ ചടങ്ങുകള്‍ക്ക് പോലും വരാതിരുന്നതിന് കാരണമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മരണാനന്തര ചടങ്ങുകള്‍ നടത്തിയത് മറ്റൊരു സഹോദരൻ രഘുവാണ്. രഘു രവി തേജയെ കുറ്റപെടുത്തിയില്ല കാരണം സഹോദരന്റെ പെട്ടെന്നുള്ള വിയോഗം രവിയെ ഏറെ തകര്‍ത്തിയെന്നും, മൃതദേഹം കാണാന്‍ പോലും തയ്യാറാകാതിരുന്നത് അതിനാലാണെന്നും രഘു പറഞ്ഞു.

0Shares