
വിജയ് സേതുപതി മലയാളത്തിലേക്ക് വീണ്ടും എത്തുന്നു. മഞ്ജു വാര്യരായിരിക്കും ചിത്രത്തിലെ നായികയെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ആര്.ജെ ഷാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നേരത്തെ വിജയ് സേതുപതി അഭിനയിച്ച 96 ല്‍ തൃഷയ്ക്ക് പകരം നായികയാവേണ്ടിയിരുന്നത് മഞ്ജു വാര്യരായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജയറാം നായകനായ മാര്‍ക്കോണി മത്തായിയാണ് വിജയ് അഭിനയിച്ച ആദ്യ മലയാള ചിത്രം. നിലവില്‍ റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന് കോഴിയാണ് മഞ്ജുവിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.
