
ലണ്ടന്‍: ഏഴു വയസ്സുകാരിയായ മകളുടെ ചുണ്ടില്‍ ചുംബിച്ച പിതാവ് സോഷ്യൽ മീഡിയയിലൂടെ വിമർശനത്തിന് ഇരയായി. പ്രശസ്ത ഫുട്ബാൾ തരാം ഡേവിഡ് ബെക്കമാണ് തന്ടെ മകൾ ഹാര്‍പെറിന്റെ ചുണ്ടിൽ ചുംബിച്ചതിന്ടെ പേരിൽ വിമർശനത്തിന് ഇരയായത്. എന്നാൽ വിമർശിച്ചയാൾക്കുള്ള മറുപടികൊടുത്ത ബെക്കാം അയാളുടെ വായ അടുപ്പിക്കുകയും ചെയ്തു. ഒരു ഫെയ്സ്ബുക്ക് ലൈവ് ചര്‍ച്ചക്കിടയിലായിരുന്നു ബെക്കാമിന്റെ മറുപടി എന്നതും ശ്രദ്ധേയമാണ്. ”ഞാന്‍ വളരെ സ്നേഹമുള്ള അച്ഛനാണ്. എന്റെ എല്ലാ മക്കളുടെയും ചുണ്ടില്‍ തന്നെയാണ് ഞാന്‍ ചുംബിക്കാറുള്ളത്. ബ്രൂക്ക്ലിനെ ചിലപ്പോള്‍ അങ്ങനെ ചുംബിക്കില്ല. അവന് പതിനെട്ട് വയസ്സായില്ലേ. എനിക്ക് പ്രശ്നമൊന്നുമില്ല. അവന് ചിലപ്പോള്‍ അത് ബുദ്ധിമുട്ടുണ്ടാക്കിയേക്കും. ഞാന്‍ വളര്‍ന്നതും ഇങ്ങനെ തന്നെയാണ്. ഞാനും ഭാര്യ വിക്ടോറിയയും ഇങ്ങനെ തന്നെയാണ് കുട്ടികളെ സ്നേഹിക്കാറുള്ളത്”

”സ്നേഹം ഒളിച്ചുവെക്കാനുള്ളതല്ല, പുറത്തു കാണിക്കാനുള്ളതാണ്. ഞങ്ങള്‍ അവരെ സംരക്ഷിക്കുന്നു, വളര്‍ത്തുന്നു, അവരെ പിന്തുണക്കുകയും ചെയ്യുന്നു” ബെക്കമിന്ടെ മറുപടി ഇങ്ങനെയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹാര്പെറിനെ ചുംബിക്കുന്ന ചിത്രം ബെക്കാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. തുടര്‍ന്ന് നിരവധി പേര് ബെക്കാമിനെ വിമര്‍ശിച്ച് രംഗത്തെത്തി. മകളുടെ ചുണ്ടില്‍ ചുംബിക്കുന്നത് തെറ്റാണെന്നും അനുചിതമാണെന്നുമായിരുന്നു ഒരാളുടെ കമന്റ്. ഇങ്ങനെ ചുംബിക്കുന്നത് വിചിത്രമാണെന്ന രീതിയിലുള്ള സംസാരവുമുണ്ടായി. ഇതിനെതിരെയാണ് ബെക്കാം മറുപടിനൽകിയത്.