ചെന്നൈ: ശശികലയെ അനുകൂലിക്കുന്ന എം.എല്‍.എമാര്‍ക്ക് ഭീഷണിയുണ്ടെന്ന് അണ്ണാ ഡി.എം.കെ വക്താവ് ബി. വളര്‍മതി. അതിനാലാണ് എം.എല്‍.എമാര്‍ ഫോണ്‍ ഓഫ് ചെയ്ത് വച്ചതെന്നും അവര്‍ പറഞ്ഞു. എം.എല്‍.എമാരെ ശശികല ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പനീര്‍ശെല്‍വത്തിന്റെ ആരോപണത്തിന് മറുപടിയായാണ് വളര്‍മതിയുടെ പരാമര്‍ശം. അതേസമയം മുഴുവന്‍ എം.എല്‍എമാരും തങ്ങളോടൊപ്പമാണെന്ന അവകാശവാദവുമായി പനീര്‍ ശെല്‍വത്തിന്റെ ക്യാമ്പ്.
