പത്തനംതിട്ട: മഹാപ്രളയത്തില്‍ തകര്‍ന്ന പത്തനംതിട്ട ജില്ലയില്‍ ഭൂചലനം. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് ഭൂചലനമുണ്ടായത്. പത്തംതിട്ടയിലെ അടൂരിനടുത്ത് പള്ളിക്കല്‍ പഞ്ചായത്ത്, പഴകുളം, പുള്ളിപ്പാറ, കോല മല മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. ഈ പ്രദേശങ്ങളില്‍ വലിയ ശബ്ദത്തോടെ മുഴക്കമുണ്ടായതായി നാട്ടുകാര്‍ പറയുന്നു.
പല ഭാഗത്തെയും വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറിയിട്ടുണ്ട്. അതേസമയം, ഭൂചലനം സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കൈവശമുള്ള ഉപകരണങ്ങളില്‍ ഇപ്പോഴുണ്ടായെന്നു പറയുന്ന ചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രളയത്തിന് പിന്നാലെ പത്തനംതിട്ടയില്‍ ഭൂചലനം; വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി