പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി

  • Post category:news
  • Reading time:1 min read
You are currently viewing പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വധഭീഷണി. ഫോണിലൂടെയാണ് ഭീഷണി ഉയര്‍ത്തിയത് . ഗള്‍ഫില്‍ നിന്നും ബുധനാഴ്ച രാത്രിയാണ് ഫോണ്‍ കോള്‍ വന്നത്. വധഭീഷണി സംബന്ധിച്ച ഡി.ജി.പി ലോക്‌നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശക്തമായ മഴ കാരണം കേരളത്തില്‍ ഉണ്ടായ പ്രളയെടുതിക്ക് കാരണം അനാസ്ഥയാണന്ന് രമേശ് ചെന്നിത്തലയുടെ ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതാകാം വധഭീഷണിക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഭീഷണി അറിയിച്ചത് ദുബായില്‍ നിന്നുമുള്ള കാള്‍ ആണന്ന് സ്ഥിതീകരിച്ചു കഴിഞ്ഞു.

0Shares