പുലിമുരുകന് ശേഷം കേരളക്കരയെ ഇളക്കി മറിക്കാന്‍ ‘വില്ലനുമായി’ മോഹന്‍ലാല്‍..കാണൂ ടീസര്‍

  • Post category:news
  • Reading time:1 min read
You are currently viewing പുലിമുരുകന് ശേഷം കേരളക്കരയെ ഇളക്കി മറിക്കാന്‍ ‘വില്ലനുമായി’ മോഹന്‍ലാല്‍..കാണൂ ടീസര്‍

കൊച്ചി: ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മഞ്ജു വാര്യറും അഭിനയിച്ച ‘വില്ലന്റെ’ ആദ്യ ടീസര്‍ പുറത്ത്. ബി. ഉണ്ണികൃഷ്ണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘വില്ലന്‍’, ത്രില്ലര്‍ ശ്രേണിയില്‍ കഥപറയുന്ന ചിത്രമായിരിക്കും. മാത്യു മാഞ്ഞൂരാന്‍ എന്ന കരുത്തുറ്റ അന്വേഷണ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യറും കൂടാതെ തമിഴ് താരം വിശാല്‍, ഹന്‍സിക മോട്വാനി, റാഷി ഖന്ന, വിനായകന്‍, സിദ്ദിഖ്, രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്.

പീറ്റര്‍ ഹെയ്ന്‍, സ്റ്റണ്ട് ശിവ, രവി വര്‍മ്മ എന്നീ മൂന്ന് പേര്‍ ചേര്‍ന്നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഫോര്‍ മ്യൂസിക്കാണ് ‘വില്ലന്റെ’യും സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ആയുര്‍വേദ ചികിത്സയിലൂടെ തടി കുറച്ച് ‘സോള്‍ട്ട് ആന്‍ഡ് പെപ്പര്‍’ ലുക്കിലാണ് മോഹന്‍ലാല്‍ ‘വില്ലന്‍’ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. റോക്ക്ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ഗംഭീര പശ്ചാത്തലവുമാണ് ‘ടീസറി’ന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഫേസ് ബുക്ക് പേജിലൂടെ മോഹന്‍ലാലും ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമായി മാറുന്ന ചിത്രം ജൂലൈ 21ന് തിയേറ്ററുകളിലെത്തും.

https://www.facebook.com/ActorMohanlal/videos/1340486966006996/

 

0Shares