
തിരുവനന്തപുരം: തലസ്ഥാനത്ത് ക്വാറി അപകടം. കുന്നത്തുകാലിൽ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ആളുകളും വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നു. വെള്ളിയാഴ്ച രാവിലെ പാറപൊട്ടിക്കുന്നതിനിടെ ഒരു ഭാഗത്തുനിന്ന് പാറക്കല്ലുകള്‍ ആളുകളുടെ മേല്‍ അടര്‍ന്നുവീഴുകയായിരുന്നു.

ജോലിക്കാരും വാഹനങ്ങളുമെല്ലാം താഴെ നില്‍ക്കെ ആയിരുന്നു സംഭവം. വാഹനമോടിച്ചിരുന്ന തമിഴ്നാട് സേലം സ്വദേശിയായ സതീഷാണ് മരിച്ചത്. ഏഴു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. കോട്ടപ്പാറയിൽ അലോഷ്യസ് എന്നയാളുടെ പാറമടയിലാണ് അപകടമുണ്ടായത്. അപകടം നടന്ന പാറമടയ്ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് കുന്നത്തുകാല്‍ പഞ്ചായത്ത് അറിയിച്ചു. ഈ പാറമടയ്ക്കു മാത്രമല്ല സമീപത്തെ മറ്റു പാറമടകള്‍ക്കും ലൈസന്‍സില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് അരുണ്‍ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
