കൊച്ചി: പ്രമുഖ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് മണിക്കൂറോളം നീണ്ടു.സംഭവം നടന്ന ദിവസം പ്രതികള്‍ സഞ്ചരിച്ച വഴികളിലൂടെ പ്രതിയുമായി സഞ്ചരിച്ച പോലീസ് മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച സ്ഥലത്തും പരിശോദിച്ചെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. തമ്മനത്തേക്ക് പോകുന്ന വഴിയിലെ സെന്റ് ട്രീസാസ് റോഡിലുള്ള ഓടയിലാണ് ഫോണിനായി പോലീസ് തിരച്ചില്‍ നടത്തിയത്. നടിയെ ഉപദ്രവിക്കുമ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോയും ആ ഫോണിലാണ് ഉള്ളത്. നടി നല്കിയ മൊഴിയുടെ അടിസ്ഥനത്തിലായിരുന്നു തിരച്ചില്‍. പ്രതിയെ ഇന്നുച്ചക്ക് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. മുഴുവന്‍ പ്രതികളെയും വിട്ടുകിട്ടാന്‍ പോലീസ് ഇന്ന് അപേക്ഷയും നല്‍കും.

അതേ സമയം ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനി പതറിയതായി റിപ്പോര്‍ട്ടുകള്‍. ക്വട്ടേഷനാണ് എന്നും കുറച്ചു ദൃശ്യങ്ങള്‍ പകര്‍ത്തണം, സഹകരിച്ചാല്‍ മിനിറ്റുകള്‍ക്കകം വിട്ടയക്കാം എന്ന് നടിയോട് പറഞ്ഞതായും സുനി വെളിപ്പെടുത്തി. എന്തിനുവെണ്ടിയാണ് ക്വട്ടേഷന്‍ എന്നും ആരുടേതായിരുന്നു എന്നുമുള്ള പോലീസിന്റെ ചോദ്യത്തിനു മുന്നില്‍ സുനി പതറി. താന്‍ നടിയെ ഭയപ്പെടുത്താനാണ് അങ്ങനെ പറഞ്ഞചെന്നാണ് സുനി മൊഴി നല്‍കിയത്. പിടിക്കപ്പെട്ട മറ്റുള്ളവര്‍ പറയുന്നതില്‍ നിന്നും പലകാര്യങ്ങളും വിരുദ്ധമായിട്ടാണ് സുനി പോലീസിനോട് പറയുന്നത്. ഉച്ചയോടെ പ്രതികളെ റിമാന്‍ഡ് ചെയ്തേക്കും എന്നതിനാല്‍ പരമാവധി വിവരങ്ങള്‍ ചോദ്യം ചെയ്യലിലൂടെ ശേഖരിക്കാനാണ് പോലീസ് നീക്കം