നാഗചൈതന്യ – സാമന്ത പ്രണയം വിവാഹ നിശ്ചയത്തിലേക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing നാഗചൈതന്യ – സാമന്ത പ്രണയം വിവാഹ നിശ്ചയത്തിലേക്ക്.

ചെന്നൈ: തമിഴ്-തെലുങ്ക് സിനിമാ താരം സാമന്തയും തെലുങ്ക് സൂപ്പര്‍താരം നാഗചൈതന്യയുമായുള്ള വിവാഹനിശ്ചയും ജനുവരി 29ന് നടക്കും. വിവാഹ തീയതി പിന്നീട് തീരുമാനിക്കുമെന്നും തന്റെ സഹോദരന്‍ അഖിലിന്റെ വിവാഹമാണ് ആദ്യം ഉണ്ടാകുക എന്നും നാഗ ചൈതന്യ പറഞ്ഞു. അഖിലിന്റെ വിവാഹ നിശ്ചയം അടുത്തിടെയാണ് ഉണ്ടായത്.

മറ്റു താരദമ്പതികളില്‍ നിന്നും വ്യത്യസ്തമായി ഇരുവരും തങ്ങളുടെ പ്രണയം മാധ്യമങ്ങളില്‍ നിന്ന് മറച്ചുവെക്കാന്‍ ശ്രമിച്ചിരുന്നില്ല. താരങ്ങളുടെ ഷൂട്ടിങ്ങ് തിരക്കുകളാണ് വിവാഹം നിശ്ചയം വൈകാന്‍ കാരണമായതെന്ന് ഇരുവരുമായും അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു.

0Shares