നഴ്‌സിങ് പ്രവേശനം; മാനെജ്മെന്റ്- സര്‍ക്കാര്‍ ഒത്തുകളി, ഓഗസ്റ്റ് 16നകം പ്രവേശനം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ സീറ്റുകള്‍ മാനേജ്‌മെന്റിന്

  • Post category:news
  • Reading time:1 min read
You are currently viewing നഴ്‌സിങ് പ്രവേശനം; മാനെജ്മെന്റ്- സര്‍ക്കാര്‍ ഒത്തുകളി, ഓഗസ്റ്റ് 16നകം പ്രവേശനം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ സീറ്റുകള്‍ മാനേജ്‌മെന്റിന്

തിരുവനന്തപുരം: മാനേജ്‌മെന്റ് സീറ്റുകളിലെ 80 ശതമാനം പ്രവേശനവും പൂര്‍ത്തിയായി. മുഴുവന്‍ കോളേജുകളിലായി 5625 സീറ്റുകളാണ് ബി.എസ്. സി നഴ്‌സിങ്ങിനുള്ളത്. നഴ്‌സിങ് കോളേജുകളിലെ പകുതി സീറ്റിലേക്ക് അവസാന അലോട്ട്‌മെന്റ് നിശ്ചയിച്ചിരുന്ന ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇതുവരെ ഒരു അലോട്ട്‌മെന്റുപോലും നടത്തിയിട്ടില്ല. മാനേജ്‌മെന്റുകളുമായി നടത്തിയ കരാര്‍ പ്രകാരം ജൂലായ് ഏഴിനായിരുന്നു ആദ്യ അലോട്ട്‌മെന്റ് നടത്തേണ്ടിയിരുന്നത്. ജൂലായ് 31ന് അകം 2 അലോട്ട്‌മെന്റ് കൂടി നടത്തി പ്രവേശനം പൂര്‍ത്തിയാക്കണം.

കഴിഞ്ഞ തവണ എല്‍ബിഎസിനായിരുന്നു പ്രവേശന ചുമതലയാണ്. ഈ വര്‍ഷം മുതലാണ് പ്രവേശനം പരീക്ഷ കമ്മീഷനെ ഏല്‍പ്പിച്ചത്. പ്രവേശന പരീക്ഷ ഇല്ലാത്തതിനാല്‍ പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക് അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി നല്‍കുകയാണ് പ്രവേശന കമ്മീഷന്റെ ജോലി. ഓഗസ്റ്റ് 16നകം പ്രവേശനം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ സീറ്റുകള്‍ മാനേജ്‌മെന്റിന് സ്വന്തമാകും.

0Shares