ജിമ്മിക്കി കമ്മൽ ഡാൻസുകാരി ഷെറിൽ ജി കടവന് സിനിമയിലേക്ക് ക്ഷണം,നായികയാവാൻ വിളിച്ചത് ഇളയ ദളപതി

  • Post category:news
  • Reading time:1 min read
You are currently viewing ജിമ്മിക്കി കമ്മൽ ഡാൻസുകാരി ഷെറിൽ ജി കടവന് സിനിമയിലേക്ക് ക്ഷണം,നായികയാവാൻ വിളിച്ചത് ഇളയ ദളപതി

മോഹൻലാൽ – ലാൽ ജോസ് ചിത്രം വെളിപാടിന്‍റെ പുസ്തകത്തെ നൃത്തരൂപത്തിൽ അവതരിപ്പിച്ച് കയ്യടി നേടിയ ഷെറിൽ ജി കടവന് തമിഴ് സിനിമയിലേക്ക് ക്ഷണം. തന്‍റെ ചിത്രത്തിൽ നായികയാവാൻ ഇളയ ദളപതി വിജയ് ഷെറിലിനെ ക്ഷണിച്ചെന്നാണ് റിപ്പോർട്ട്. പ്രശസ്ത സംവിധായകൻ കെ. എസ് രവികുമാറാണ് വിജയുടെ ക്ഷണം ഷെറിലിനെ അറിയിച്ചത്.എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

സിനിമയിലെ ഗാനത്തേക്കാൾ ഹിറ്റായത് ഇന്ത്യൻ സ്കൂൾ ഓഫ് കൊമേ‍ഴ്സിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നു കളിച്ച ഡാൻസ് ആയിരുന്നു.സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ഡാൻസ് യൂട്യൂബിൽ വൻ തരംഗമായി.ഡാൻസിന് നേതൃത്വം നൽകിയ ഷെറിൽ പ്രശസ്തയാവുകയായിരുന്നു.

0Shares