
മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാതയില്‍ മെട്രോ ഇന്ന് മുതല്‍ സർവ്വീസ് ആരംഭിക്കും. ട്രെയിനുകളുടെ വേഗത കൂട്ടിയതായി അധികൃതര്‍ അറിയിച്ചു. ഇന്നു മുതല്‍ മണിക്കൂറില്‍ 50 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയിലാണ് പുതിയ പാതയിലൂടെയുള്ള മെട്രോ സര്‍വീസിന്‍റെ വേഗത.

നിലവില്‍ മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്നത്. വേഗത കൂട്ടിയേതാടെ, ട്രെയിനുകള്‍ തമ്മിലുള്ള സമയദൈര്‍ഘ്യത്തിലും വ്യത്യാസം വരും. ഇപ്പോള്‍ 14 മിനിറ്റ് എന്നുള്ളത് ഏഴ് മിനിറ്റായി ചുരുങ്ങും. ജനങ്ങള്‍ക്കുള്ള നവരാത്രി സമ്മാനമാണിതെന്ന് കൊച്ചി മെട്രോ എം.ഡി അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.
