കൊച്ചിക്കാരൻ നിർമിച്ച ഈ വാച്ചിന്റെ വില 10 കോടി; ഇതിന്ടെ നിർമാണ രഹസ്യം കേട്ടാൽ ഞെട്ടും..!

  • Post category:news
  • Reading time:1 min read
You are currently viewing കൊച്ചിക്കാരൻ നിർമിച്ച ഈ വാച്ചിന്റെ വില 10 കോടി; ഇതിന്ടെ നിർമാണ രഹസ്യം കേട്ടാൽ ഞെട്ടും..!


കൊച്ചി : 10 കോടി രൂപ വിലമതിപ്പുള്ള വാച്ചോ… അത്രയ്ക്കും വിലമതിക്കാൻ ആ വിചിനെന്താ പ്രതേകത. ഇത് ചോദിക്കുന്നവർ ഇന്ന് ധാരാളമുണ്ട് കാരണം ഇങ്ങനെ ഒരു വാച്ചുണ്ട് അത് തന്നെ. ഇത് നിർമിച്ചതാകട്ടെ ഒരു മലയാളിയും. അതെ 10 കോടി രൂപ വിലയുള്ള ഒരു വച്ചാണിത്. ഇതിന്ടെ പേര് “അര” എന്നാണ്. ഈ വാച്ചിലെ ഏറ്റവും ആകര്‍ഷണം 76 ചെറു വജ്രങ്ങളും വൈറ്റ് ഗോള്‍ഡും ഉപയോഗിച്ച് നിര്‍മ്മിച്ച അരയന്നമാണ്. ഇതുകൊണ്ടുതന്നെയാണ് ഈ വാച്ചിന് അരയന്ന എന്ന് പേരുവരാനും കാരണമായത്. 42 മില്ലീമീറ്റര്‍ വ്യാസമുള്ള മെക്കാനിക്കല്‍ വാച്ചാണിത്. കൊച്ചി തോപ്പുംപടി സ്വദേശിയാണ് ഈ വാച്ച് നിർമിച്ചത്. ജനീവയിലെ പ്രശസ്തമായ വെസ്റ്റേണ്‍ കോണ്‍സ്റ്റന്റയിന്‍ ക്വാര്‍ട്‌സിന് വേണ്ടിയാണ് ശ്രീകേത് എന്ന യുവാവ് ഈ വാച്ച് ഡിസൈന്‍ ചെയ്തത്. വാച്ച് ഇഷ്ടമായതോടെ കമ്ബനി ഹോങ്കോങ്ങില്‍ പ്രദര്‍ശനത്തിന് വെച്ചു. ഇവിടെനിന്നാണ് ഈ വാച്ച് 10 കോടി രൂപക്ക് വിറ്റുപോയത്. പൂര്‍ണ്ണമായും മെഷീന്‍ ഒഴിവാക്കി കൈകൊണ്ടാണ് ഇത് നിര്‍മ്മിച്ചതെന്ന പ്രതേകതയും ഈ വാച്ചിനുണ്ട്.

ജയ്പ്പൂരിലെ പേള്‍ അക്കാദമിയില്‍ നിന്നും ബിരുദം നേടിയ ഈ 23 കാരൻ പിന്നീട് ഇറ്റലിയിലെ മിലാനില്‍ റിച്ച് മൗണ്ട് കോളേജില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടി. തുടർന്ന് ഇന്റേണ്‍ഷിപ്പിനു വേണ്ടി ജനീവയിലെത്തിയപ്പോഴാണ് വെസ്റ്റേണ്‍ കോണ്‍സ്റ്റന്റിയിനു വേണ്ടി വാച്ച് ഡിസൈന്‍ ചെയ്യുന്നതിന് അവസരം ലഭിച്ചത്. ഇത് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയൊരു അനുഭവമായി മാറി.

0Shares