ഉച്ച ഭക്ഷണത്തിന്‍റെ ഇടവേളയില്‍ ഓ​ടു​ന്ന​തി​നി​ടെ സ്കൂ​ളി​ല്‍ സാമ്പാ​ര്‍ പാ​ച​കം ചെ​യ്തി​രു​ന്ന ചെ​മ്പി​ല്‍ കാൽതെറ്റി വീണു; യു.കെ.ജി വി​ദ്യാ​ര്‍ത്ഥിക്ക് ദാ​രു​ണാ​ന്ത്യം

  • Post category:news
  • Reading time:1 min read
You are currently viewing ഉച്ച ഭക്ഷണത്തിന്‍റെ ഇടവേളയില്‍ ഓ​ടു​ന്ന​തി​നി​ടെ സ്കൂ​ളി​ല്‍ സാമ്പാ​ര്‍ പാ​ച​കം ചെ​യ്തി​രു​ന്ന ചെ​മ്പി​ല്‍ കാൽതെറ്റി വീണു; യു.കെ.ജി വി​ദ്യാ​ര്‍ത്ഥിക്ക് ദാ​രു​ണാ​ന്ത്യം

സ്കൂ​ളി​ല്‍ സാമ്പാ​ര്‍ പാ​ച​കം ചെ​യ്തി​രു​ന്ന ചെ​മ്പി​ല്‍ വീണ് വി​ദ്യാ​ര്‍ത്ഥിക്ക് ദാ​രു​ണാ​ന്ത്യം. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കു​ര്‍​ണൂ​ല്‍ ജി​ല്ല​യി​ലായിരുന്നു സം​ഭ​വം. പാ​ന്യം ന​ഗ​ര​ത്തി​ലെ വി​ജ​യ​നി​കേ​ത​ന്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ യു.​കെ.​ജി വി​ദ്യാ​ര്‍ത്ഥി​യാ​യ പു​രു​ഷോ​ത്തം റെ​ഡ്ഡി എ​ന്ന ആ​റു വ​യ​സു​കാ​ര​നാണ് മ​രി​ച്ച​ത്.

ഉ​ച്ച​ഭ​ക്ഷ​ണ ഇ​ട​വേ​ള​യി​ല്‍ ഓ​ടു​ന്ന​തി​നി​ടെ, ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യ സാ​മ്പാ​ര്‍ പാ​ത്ര​ത്തി​ലേ​ക്ക് കു​ട്ടി കാ​ല്‍​തെ​റ്റി വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ കു​ട്ടി​യെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. തി​പ്പ​യി​പ്പി​ള്ളെ ഗ്രാ​മ​ത്തി​ലെ ശ്യാം ​സു​ന്ദ​ര്‍ റെ​ഡ്ഡി​യു​ടെ മ​ക​നാണ് പു​രു​ഷോ​ത്തം.

ഭ​ക്ഷ​ണ​ത്തി​നാ​യി കു​ട്ടി​ക​ളെ വ​രി​യാ​യി കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ പു​രു​ഷോ​ത്തം വ​രി തെ​റ്റി​ച്ച്‌ ഓ​ടി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പോ​ലീ​സ് മ​ന​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

0Shares