ഇന്ത്യന്‍ ടീം പരിശീലന ഗ്രൗണ്ടില്‍ നിന്നും മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്നതെന്തിന്‌?

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ ടീം പരിശീലന ഗ്രൗണ്ടില്‍ നിന്നും മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്നതെന്തിന്‌?

ഹൈദരബാദ്‌: ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ടെസ്റ്റ് നടക്കാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മത്സര പരിശീലന ഗ്രൗണ്ടില്‍ നിന്നും മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്നു. സാധാരണ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലനം നടത്തുന്ന ഗ്രൗണ്ടിനരികില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ചിത്രങ്ങളെടുക്കാന്‍ അനുമതി ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തില്‍ എല്ലാ ബാറ്റിങ് പിച്ചുകള്‍ക്ക് മുന്നിലും കറുത്ത ബോര്‍ഡുകള്‍ തൂക്കിയിരിക്കുന്നതായി കാണപ്പെട്ടു. വളരെ കഷ്ടപ്പെട്ടാണ് പലരും ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയത്.

ഇന്ത്യന്‍ ടീം അധികൃതരുടെ ആവശ്യ പ്രകാരമാണ് ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ മാനേജര്‍ വ്യക്തമാക്കി. കളിക്കാര്‍ വിവരങ്ങള്‍ കൈമാറ്റപ്പെടുമെന്നുള്ള സാഹചര്യങ്ങളില്‍ മാത്രമാണ് ഇത്തരം നടപടികള്‍ എടുക്കാറുള്ളത്. ഐ.പി.എല്‍ ലേലം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് സൂചന.

0Shares