ന്യൂഡല്‍ഹി: ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ട സ്ഫോടനം. സംഭവത്തില്‍ ആളപായമില്ല. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. സംഭവത്തില്‍ ആളപായമില്ല. ആഗ്ര കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന് സമീപത്തെ മാലിന്യ കൂമ്പാരത്തിലാണ് ആദ്യ സ്ഫോടനമുണ്ടായത്.
പിന്നീട് തൊട്ടടുത്ത വീട്ടിലും സ്‌ഫോടനമുണ്ടായി. റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്ന് ഭീഷണി കത്ത് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം ഐ.എസ് ഭീഷണിയെ തുടര്‍ന്ന് താജ്മഹലിന് സുരക്ഷ ശക്തമാക്കിയിരുന്നു. ഭീകരര്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളിലൊന്നാണ് താജ്മഹല്‍ എന്ന തരത്തില്‍ ഐഎസ് ആഭിമുഖ്യമുള്ള വെബ്സൈറ്റിലാണ് പ്രചാരണമുണ്ടായത്.