അമേരിക്കയില്‍ നിന്ന് പാകിസ്ഥാനലേക്ക് ആയുധം കടത്തുന്നതിനിടെ യുവാവ് പിടിയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing അമേരിക്കയില്‍ നിന്ന് പാകിസ്ഥാനലേക്ക് ആയുധം കടത്തുന്നതിനിടെ യുവാവ് പിടിയില്‍.

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിന്ന് ആയുധം കടത്താനിരുന്ന പാക് യുവാവ് അറസ്റ്റില്‍. ആഘാ മുഹമ്മദ് ഖാന്‍ ദുറാനി(27) എന്നയാളാണ് പിടിയിലായത്. മുമ്പ് താന്‍ വാങ്ങിയ റൈഫിള്‍ ഭാഗങ്ങള്‍ തിരിച്ച് കൊടുക്കാന്‍ പിതാവിന്റെ അടുത്തേക്ക് പോകുന്നു എന്നാണ് ആദ്യം ഇയാള്‍ പറഞ്ഞത്. എന്നാല്‍ പാകിസ്ഥാനിലേക്ക് ആയുധം കടത്തുകയായിരുന്നുവെന്ന് ഇയാള്‍ തന്നെ അധികൃതരോട് മാറ്റി പറയുകയായിരുന്നു.

തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ വിവിധ തരം റൈഫിളുകളുടെ ഫോട്ടോകളും തായ്‌ലന്‍ഡിലേക്ക് ആയുധം കടത്തിയതിന്റെ സന്ദേശങ്ങളും കണ്ടെത്തി. തോക്കും അനുബന്ധ ഉപകരണങ്ങളും വില്‍ക്കുന്ന സ്ഥാപനം പാകിസ്ഥാനില്‍ തനിക്കുണ്ടെന്ന് ഇയാള്‍ അധികൃതരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

0Shares