Categories
യൂട്യൂബർ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി; കേസിൽ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം പോലീസ്
Trending News





കൊച്ചി: രാസലഹരി കേസില്‍ ‘തൊപ്പി’ എന്ന യൂട്യൂബർ നിഹാൽ പ്രതിയല്ലന്ന് പോലീസ്. കോടതിയിലാണ് പോലീസ് റിപ്പോർട്ട് നൽകിയത്. ഇതോടെ തൊപ്പി സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. കേസില്‍ നിലവില്‍ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു. നിഹാദ് ഉള്‍പ്പടെ ആറ് പേര് കേസ് ഭയന്നാണ് കോടതിയെ സമീപിച്ചത്. രാസലഹരി കേസില്‍ പോലീസ് ഇവരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. ഇതോടെ തൊപ്പി ഉൾപ്പടെയുള്ളവർ കോടതിയെ സമീപിക്കുകയായിരുന്നു. പോലീസ് റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്.
Also Read

Sorry, there was a YouTube error.