Categories
സൗന്ദര്യം പോരാ; മേയ്ക്കപ്പ് ഇടാത്ത ഭാര്യയെ കണ്ട് ഞെട്ടി യുവാവ്; വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ
ഫേസ്ബുക്കിലൂടെയാണ് അവര്‍ തമ്മില്‍ പരിചയപ്പെട്ടത്. ഫേസ്ബുക്കില്‍ ഫുള്‍ മേക്കപ്പ് ധരിച്ച് അവളുടെ മനോഹരമായ ചിത്രങ്ങള്‍ കണ്ട അയാള്‍ അവളുമായി അടുത്തു.
Trending News





വിവാഹം കഴിഞ്ഞ് ഭാര്യയുടെ മുഖം മേയ്ക്കപ്പ് ഇല്ലാതെ കണ്ടതോടെ വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ച് യുവാവ്. മേക്കപ്പില്ലാതെ ഭാര്യയെ കണ്ടതിന് ശേഷം, ഭാര്യക്ക് സൗന്ദര്യം പോരെന്ന് തോന്നിയതാണ് വിവാഹമോചനത്തിന് അയാളെ പ്രേരിപ്പിച്ചത്.
Also Read
ഈജിപ്ഷ്യന്‍ യുവാവാണ് വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഭാര്യയുടെ സൗന്ദര്യത്തില്‍ മതിമറന്നുപോയ ഭര്‍ത്താവ് വിവാഹപ്പിറ്റേന്നാണ് ഞെട്ടിപ്പോയത്. ഉറക്കമുണര്‍ന്ന അയാള്‍ മേക്കപ്പില്ലാതെ ഭാര്യയുടെ മുഖം കണ്ട് ഞെട്ടിപ്പോയി.
”വിവാഹത്തിന് മുമ്പ് കനത്ത മേക്കപ്പ് ഉപയോഗിച്ചിരുന്ന അവള്‍ എന്നെ ചതിച്ചു. മേക്കപ്പില്ലാതെ അവളെ കാണാന്‍ ഒട്ടും ഭംഗിയില്ല” അയാള്‍ കോടതിയില്‍ പറഞ്ഞു. പിന്നീട് ഒരു മാസം അവര്‍ ഒരുമിച്ച് കഴിഞ്ഞെങ്കിലും, അവളുടെ മേക്കപ്പ് ഇല്ലാത്ത മുഖം അയാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് വിവാഹമോചനത്തിന് അയാള്‍ മുന്‍കൈയെടുത്തത്.

ഫേസ്ബുക്കിലൂടെയാണ് അവര്‍ തമ്മില്‍ പരിചയപ്പെട്ടത്. ഫേസ്ബുക്കില്‍ ഫുള്‍ മേക്കപ്പ് ധരിച്ച് അവളുടെ മനോഹരമായ ചിത്രങ്ങള്‍ കണ്ട അയാള്‍ അവളുമായി അടുത്തു. അതിന് ശേഷം പലതവണ അയാള്‍ അവളെ കണ്ടുവെങ്കിലും, അപ്പോഴെല്ലാം അവള്‍ മേക്കപ്പ് ധരിച്ചിരുന്നു. ഒടുവില്‍ അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
എന്നാല്‍, വിവാഹത്തിന് ശേഷമാണ് മേക്കപ്പ് ഇടാത്ത അവളുടെ യഥാര്‍ത്ഥ മുഖം അയാള്‍ ആദ്യമായി കാണുന്നത്. ‘ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. കാരണം വിവാഹത്തിന് മുമ്പ് ഞാന്‍ പലതവണ കണ്ടിട്ടുണ്ടെങ്കിലും, അന്ന് ഞാന്‍ കണ്ട വ്യക്തിയെപ്പോലെയല്ല അവള്‍ ഇന്ന്’ പരാതിക്കാരന്‍ കോടതിയില്‍ പറഞ്ഞു.
ഞാന്‍ വഞ്ചിക്കപ്പെട്ടു. അവളെ വിവാഹമോചനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ താന്‍ പരമാവധി ഒത്തുപോകാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ തനിക്ക് അതിന് സാധിക്കില്ലെന്ന് കണ്ടെത്തിയപ്പോഴാണ് വിവാഹമോചനത്തിന് അപേക്ഷിച്ചതെന്നും ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Sorry, there was a YouTube error.