
കാസർഗോഡ്: കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിതാ ശിശു വികസന വകുപ്പിൻ്റെ സഹായത്തോടെ കാസർകോട് ജില്ലയിൽ പ്രവർത്തിക്കുന്ന ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലേക്ക് സെപ്റ്റംബർ 9ന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തും. നിർദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്റ്റംബർ 9ന് രാവിലെ 11ന് കാസർഗോഡ് സിവിൽ സ്റ്റേഷനിൽ ജില്ലാ പഞ്ചായത്ത് ലൈബ്രറി ഹാളിൽ നടക്കുന്ന ഇൻറർവ്യൂവിന് ഹാജരാകണം. ഫീൽഡ് വർക്കർ / കേസ് വർക്കർ ഒരു ഒഴിവാണ് ഉള്ളത്. യോഗ്യത. എം എസ് ഡബ്ലിയു, പി.ജി ഇൻ സൈക്കോളജി / സോഷ്യോളജി. പ്രായം 25 പൂർത്തിയാകണം. 30 മുതൽ 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. വേതനം പ്രതിമാസം16000 രൂപ. കൂടുതൽ വിവരങ്ങൾക്ക് കേരള മഹിളാ സമഖ്യാ സൊസൈറ്റി സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം ഫോൺ 0471 2348666
