
കാസർഗോഡ്: തൃക്കരിപ്പൂർ പഞ്ചായത്തിൽ ദിവസവും നുറു കണക്കിന് ആളുകൾ ആശ്രയിക്കുന്ന തൃക്കരിപ്പൂർ താലൂക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തുക. ഡോക്ടർമാർ അടക്കം ഒഴിവുള്ള തസ്തികൾ നികത്തുക, ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം വിപുലീകരിക്കുവാൻ ഫണ്ട് അനുവദിക്കുക, അവിടെ ഒഴിവുള്ള തസ്തികൾ നികത്തുക, ഇളബച്ചി ഹോമിയോ ഡിസ്പെൻസറിക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുവാൻ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സന്ദിപ് വാര്യർ എം.എൽ.എ യുടെ നേതൃത്ത്വത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന് നിവേദനം നൽകി. യു.ഡി എഫ് നേതാക്കളായ അഡ്വ: കെ.കെ രാജേന്ദ്രൻ, വി കെബാവ, അഡ്യ എം.ടി.പി എ.ഖരീം, വി എം.ശ്രീധരൻ, ടി.പി. അഹമ്മദ് ഹാജി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. രജീഷ് ബബു, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി എസ് നജീബ്, എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.


കൂടാതെ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിലെ 20 വർഷത്തോളം പഴക്കളുള്ള കൈക്കോട്ടം കടവ് തീരദേശ റോഡും – ഉടുമ്പുന്തല മൊത്തക്കടവ് റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന കൊവ്വപുഴ തോടിന് ഹാർബർ എൻ ജിനിയറിങ്ങ് ഡിപ്പാർട്ടുമെൻ്റിൽ ഉൾപ്പെടുത്തി പാലം നിർമ്മിക്കണമെന്നും, വെള്ളാപ്പ് – ആയിറ്റി തീരദേശം റോഡും ഹാർബർ എൻജിനിറിങ്ങ് വകുപ്പ് ഏറ്റെടുത്ത് റോഡ് പുനരുദ്ധാരണ പ്രവർത്തനം നടത്തണമെന്നും തൃക്കരിപ്പൂർ UDF നേതാക്കൾ ഹാർബർ എൻജിനിയറിങ്ങ് വകുപ്പ് മന്ത്രി ഇ.വി അബ്ദുൽ ഗഫൂറിന്ന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
