കാസറഗോഡ് കെയർവെൽ ഹോസ്പിറ്റൽ ലിഫ്റ്റിൽ രണ്ട് സ്ത്രീകൾ കുടുങ്ങിയതായി പരാതി; കുടുങ്ങിയത് രോഗിയെങ്കിൽ മരണം ഉറപ്പെന്ന് കുടുംബം; ഭരണകൂടം അറിയുന്നുണ്ടോ.?

You are currently viewing കാസറഗോഡ് കെയർവെൽ ഹോസ്പിറ്റൽ ലിഫ്റ്റിൽ രണ്ട് സ്ത്രീകൾ കുടുങ്ങിയതായി പരാതി; കുടുങ്ങിയത് രോഗിയെങ്കിൽ മരണം ഉറപ്പെന്ന് കുടുംബം; ഭരണകൂടം അറിയുന്നുണ്ടോ.?

കാസർഗോഡ്: കാസർഗോഡ് നഗരത്തിലെ പ്രധാന ആരോഗ്യ കേന്ദ്രമായ സ്വകാര്യ മേഖലയിലെ ആശുപത്രി, “കെയർവെൽ ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്ററിൽ” ലിഫ്റ്റുകൾ തകരാറിലാകുന്നത് രോഗികൾക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം രാത്രി ICU വിലുള്ള രോഗിയുടെ ഭാര്യയും മകളും ലിഫ്റ്റിൽ കുടുങ്ങിയത് അര മണിക്കൂറിൽ അധികം സമയമാണ്. സ്വകാര്യ മേഖലയിൽ മികച്ച സൗകര്യം ആഗ്രഹിച്ച് എത്തുന്ന രോഗികൾക്ക് ഇത് ഭീഷണിയാകുന്നു. കുടുങ്ങിയത് രോഗിയാണെങ്കിൽ മരണം ഉറപ്പെന്ന് ലിഫ്റ്റിൽ കുടുങ്ങി പുറത്തിറങ്ങിയ സ്ത്രീകൾ പറഞ്ഞു. പ്രായമായ ഉമ്മയും മകളുമാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ലിഫ്റ്റിൽ കുടുങ്ങിയ കാര്യം പുറത്തുള്ള മകനെ അറിയിച്ചതിൻ്റെ ഭാഗമായി ജീവനക്കാർ എത്തി ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെത്തിച്ചത്. പിന്നീട് ലിഫ്റ്റ് പഴയത് പോലെ പ്രവർത്തിപ്പിക്കുകയും ചെയ്തു. രോഗികളെ കൊണ്ടുപോകാനായി ഉപയോഗിക്കുന്ന ലിഫ്റ്റിനാണ് തകരാറിലാകുന്നത്. ഇതിന് പുറമെ ആശുപത്രിലുള്ള മറ്റൊരു ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നില്ല എന്നതും വലിയ ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. പണം വാങ്ങി മികച്ച ചികിത്സ സൗകര്യം വാഗ്ദാനം ചെയ്യുന്ന സ്വകാര്യ മേഖലയിലെ പ്രശ്നങ്ങൾ ആര് പരിഹരിക്കും എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. ദിനേന ആയിരകണക്കിന് രോഗികൾ എത്തുന്ന പ്രധാന ആശുപത്രിയിലാണ് ഈ സംഭവം എന്നതും ഗൗരവ വിഷയമാണ്. ഈ വാർത്തക്ക് പിന്നാലെയെങ്കിലും അധികാരികൾ പരിശോധനക്ക് എത്തുമോ എന്നത് കണ്ടറിയണം. ഭരണകൂടം ഉണരണം. സ്വകാര്യ മേഖലയിലും കണ്ണ് വേണം.

0Shares