Categories
ആവേശമായി കാസർകോട് സംഘടിപ്പിച്ച സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി മത്സരം; എത്തിയത് വിവിധ ജില്ലകളിൽ നിന്നുള്ള ടീം; ഉദ്‌ഘാടനം സിനിമക്കാരും ജനപ്രധിനിധികളും തമ്മിൽ
Trending News





കാസര്‍കോട്: പ്രസ് ക്ലബും ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് നടത്തിയ പ്രഥമ സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി മത്സരം കാസർകോടിന് ആവേശമായി. പ്രസ് ക്ലബിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ വെല്‍ഫിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടന്നത്. സംസ്ഥാനത്തെ പ്രസ് ക്ലബ് ടീമുകള്‍ക്കൊപ്പം കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റിയുടെ ടീമും മത്സരത്തില്‍ പങ്കെടുത്തു. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുള്ള മത്സരവും മാറ്റുകൂട്ടി. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, എഐവൈഎഫ്, യുവമോര്‍ച്ച തുടങ്ങിയ യുവജന സംഘടനകളും മത്സരത്തിൽ പങ്കടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സിനിമാ താരങ്ങളും എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുത്ത സൗഹൃദ വടംവലി മത്സരം കാണികളെ ആവേശം കൊള്ളിച്ചു. ജേര്‍ണലിസ്റ്റ് മത്സരത്തില്‍ ഒന്നുമുതല്‍ നാല് വരെ സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. ഉത്തരമേഖലാ മത്സരത്തില്‍ ആദ്യ എട്ട് സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡ് ഉണ്ട്. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ചെയര്‍മാനായ സംഘാടകസമിതിയാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. വടംവലി അസോസിയേഷന്‍ ഭാരവാഹികള്‍ അടങ്ങുന്ന ടെക്‌നിക്കല്‍ കമ്മിറ്റിയാണ് മത്സരം നിയന്ത്രിച്ചു.

Sorry, there was a YouTube error.