വയനാടിനെ നടുക്കി വീണ്ടും ദുരന്തം; തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ, നിരവധി ആളുകൾ മണ്ണിനടിയിൽ; രക്ഷാ പ്രവർത്തനം തുടരുന്നു

  • Post category:local news / news
  • Reading time:1 min read
You are currently viewing വയനാടിനെ നടുക്കി വീണ്ടും ദുരന്തം; തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ, നിരവധി ആളുകൾ മണ്ണിനടിയിൽ; രക്ഷാ പ്രവർത്തനം തുടരുന്നു

വയനാട്: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ നിരവധി ആളുകൾ കുടുങ്ങിയതായി സംശയം. വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വയനാട് – കള്ളാടി തുരങ്ക പാതയുടെ പണികൾ നടക്കുന്ന സ്ഥലത്താണ് അപകടം. സ്ഥലത്ത് എത്ര പേർ ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല. മണ്ണിനടിയിൽ കുടുങ്ങിയവർക്കായി രക്ഷ പ്രവർത്തനം തുടരുകയാണ്. തൊഴിലാളികള്‍ വന്ന ബസിന് മുകളിലേക്കും തൊഴിലാളികള്‍ വിശ്രമിക്കുന്ന ഷെഡിലേക്കും മണ്ണിടിഞ്ഞു എന്നാണ് വിവരമാണ് പുറത്ത് വരുന്നത്. സ്ഥലത്ത് വീണ്ടും കനത്ത മഴ തുടരുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് സ്ഥലത്തെ ആളുകളെ മാറ്റുകയാണ്. മണ്ണിടിച്ചിലില്‍ ഒരു വീടും പള്ളിയും പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലാണ്.

15 പേരോളം തൊഴിലാളികൾ ക്യാബിനകത്ത് ഉണ്ടായിരുന്നു എന്നാണ് വിവരം. പ്രദേശത്ത് തട്ടുകട നടത്തിയിരുന്ന കുടുംബവും മണ്ണിനടിയിൽ പെട്ടോ എന്നും സംശയവും നാട്ടുകാർ ഉയർത്തുന്നു. തൊഴിലാളികളായ 6 പേരെ മേപ്പാടി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ആശുപത്രിയിൽ എത്തിച്ചവരെല്ലാം അതിഥി തൊഴിലാളികളാണ്. നിർമ്മാണ കമ്പനിയുടെ വലിയ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നു. അപകടം മനുഷ്യനിര്‍മിത ദുരന്തമെന്ന് മന്ത്രി ടി സിദ്ദിഖ് പ്രതികരിച്ചു. തുരങ്കപാത നിര്‍മാണത്തിന് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങി. അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയത് മന്ത്രി പറഞ്ഞു. മന്ത്രി ടി സിദ്ദിഖും മന്ത്രി എ പി അനിൽ കുമാറും സംഭവസ്ഥലത്തേക്ക് യാത്ര തിരിച്ചു. രക്ഷാ പ്രവർത്തനം മുഖ്യമന്ത്രി വിലയിരുത്തി. അപകടം മനിഷ്യനിർമ്മിതമെന്ന് മുഖ്യമന്ത്രിയും ആവർത്തിക്കുന്നു. കമ്പനി അധികാരികളുടെ വീഴ്ചയാണ് സംഭവം ദുരന്തത്തിൽ എത്തിച്ചത്. മണ്ണ് നീക്കാൻ നിർദേശം നൽകിയിട്ടും അവർ പാലിച്ചില്ല. പ്രാഥമിക വിവരപ്രകാരം. 7 പേർ കുടുങ്ങിക്കിടക്കുന്നു. ഒരു മരണം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

0Shares