Categories
Kerala local news trending

തൃക്കരിപ്പൂരിൽ ട്രാഫിക് സംവിധാനം കർശനമാക്കും; ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു; തീരുമാനം അറിയാം..

കാസറഗോഡ്: തൃക്കരിപ്പൂർ ബസ്സ് സ്റ്റാന്റിനകത്ത് ബസ്സ് കയറാത്തതുമായി ബന്ധപ്പെട്ട് വിളിച്ചു കൂട്ടിയ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ടൌണിലെ ട്രാഫിക് സംവിധാനം കർശനമാക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ബസ്സ്സ്റ്റാന്റിനകത്തേക്ക് മുഴുവൻ ബസ്സുകളും രാത്രി 7.00 മണിവരെ പ്രവേശിക്കേണ്ടതാണ്. ബസ്സ് കയറുന്നതിന് തടസ്സമായി നിൽക്കുന്ന അനധികൃത പാര്‍ക്കിംഗുകൾ ഒഴിവാക്കുന്നതിന് ധാരണയായി. ബീരിച്ചേരി മുതല്‍ തങ്കയം മുക്ക് വരെയുള്ള റോഡ് സൈഡിലുള്ള അനധികൃത പാര്‍ക്കിംഗുകൾ ഒഴിവാക്കുന്നതിനും തീരുമാനിച്ചു. മുന്‍കുട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ മാത്രമേ ഇനി മുതല്‍ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളു. യോഗത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സത്താര്‍ വടക്കുമ്പാട്, മെമ്പര്‍മാരായ രജീഷ് ബാബു, ഫായിസ് ബീരിച്ചേരി പഞ്ചായത്ത് സെക്രട്ടറി ബിജുകുമാര്‍ ആര്‍, അസി- മോട്ടോര്‍ വെഹിക്കിൾ ഇന്‍സ്പെക്ടര്‍ ഗിരീഷ് ടി.വി, ചന്തേര പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുരേഷന്‍ എം, വില്ലേജ് ഓഫീസര്‍ സന്തോഷ് കുമാർ ടി വി, ബസ്സ്‌ ഓണേർസ് ഭാരവാഹികളായ എ.വി പ്രദിപ് കുമാർ, എം അസ്സൈനാർ, ടി ലക്ഷ്മണൻ, രതീഷ് കുമാർ വി, സി രവി, പി.വി പത്മനാഭൻ, കെ.വി രവി എന്നിവർ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest