Categories
തൃക്കരിപ്പൂരിൽ ശുചിത്വ ജാഥയും സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനവും നടത്തി
Trending News


തൃക്കരിപ്പൂർ(കാസർഗോഡ്): മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തങ്ങളുടെ ഭാഗമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ശുചിത്വ ജാഥയും സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനവും നടത്തി. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ശുചിത്വ ജാഥയിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, ആരോഗ്യ പ്രവർത്തകർ, ആശ-അംഗനവാടി ജീവനക്കാർ, ഹരിത കർമ്മ സേന, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, റോട്ടറി-ലയൺസ് ക്ലബ് പ്രവർത്തകർ, എൻ എസ് എസ് വളണ്ടിയർമാർ, എസ് പി സി കേഡറ്റുകൾ, വിദ്യാർഥികൾ, അധ്യാപകർ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, വ്യാപാരികൾ, മോട്ടോർ വാഹന തൊഴിലാളികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കാളികളായി. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൻ്റെ സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനത്തിൻ്റെ മുന്നോടിയായിട്ടാണ് ശുചിത്വ ജാഥ സംഘടിപ്പിച്ചത്. തങ്കയം മുക്ക് മുതൽ തൃക്കരിപ്പൂർ ടൗൺ വരെയാണ് ജാഥ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ നേതൃത്വം നൽകി. കാസറഗോഡ് ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ പി ജയൻ ഫ്ലാഗ്-ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ഇ എം ആനന്ദവല്ലി, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം മനു, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ശംസുദീൻ ആയിറ്റി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി എസ് നജീബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സത്താർ വടക്കുമ്പാട്, കാർത്യായനി കെ വി, എം രജീഷ് ബാബു, ഫായിസ് യു.പി, ഇ ശശിധരൻ, ഫയർ ഫോഴ്സ് ഓഫീസർ പ്രഭാകരൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ സുകുമാരൻ, നവകേരളം റിസോർസ് പേഴ്സൺ പി.വി ദേവരാജൻ, സെക്രട്ടറി ആർ ബിജുകുമാർ, അസിസ്റ്റന്റ് സെക്രട്ടറി പി അരവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
Also Read

Sorry, there was a YouTube error.