
കാസർകോട്: പാവപ്പെട്ട രോഗികൾക്ക് ആശ്രയമായി തെരുവത്ത് കമ്മ്യുണിറ്റി ഫൗണ്ടേഷൻ രൂപീകരിച്ചു.
ഓഫീസ് ഉദ്ഘാടനം കല്ലട്ര മാഹിൻ ഹാജി എം.എൽ.എ നിർവഹിച്ചു. സൗജന്യ മരുന്ന് വിതരണം മുൻ MLA എൻ.എ നെല്ലിക്കുന്ന് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.എം ഹനീഫ രോഗികൾക്ക് വിതരണം ചെയ്യാനുള്ള മരുന്നുകൾ ഏറ്റുവാങ്ങി. രോഗത്തിനടിമയായി മരുന്ന് വാങ്ങാൻ പോലും കഴിയാത്ത ദുരിതമനുഭവിക്കുന്നവർക്ക് ഫൗണ്ടേഷൻ സമൂഹത്തിൽ മാതൃകയാവട്ടെയെന്ന് നേതാക്കൾ പറഞ്ഞു.
ചടങ്ങിൽ തെരുവത്ത് ജുമാ മസ്ജിദ് ഖത്തീബ് പ്രാർത്ഥന നടത്തി. ഫൗണ്ടേഷൻ പ്രസിഡൻ്റ് കെ.എം ബഷീർ അധ്യക്ഷത വഹിച്ചു. ടി.എ ഷാഫി, നഗരസഭ കൗൺസിലർമാരായ എം നൈമുന്നിസ, മഫിന ഹനീഫ, മുൻ കൗൺസിലർമാരായ കെ.എം അബ്ദുൽ റഹ്മാൻ, ഹാഫിള പ്രസംഗിച്ചു. കെ എച്ച് അഷ്‌റഫ്, ഷാഫി തെരുവത്ത് സംബന്ധിച്ചു. വെൽക്കം മുഹമ്മദ് ഹാജി സ്വാഗതവും വാർഡ് കൗൺസിലർ റഹ്മാൻ തൊട്ടാൻ നന്ദിയും പറഞ്ഞു.
